വയനാട് :- വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തിൽ വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വനം വകുപ്പിന് കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും സുരക്ഷ മുൻനിർത്തിയാണ് അടച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്.