കണ്ണൂർ :- പുതിയങ്ങാടി ബസ് സ്റ്റാൻഡിലെ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ എബിൻ.കെ ജോൺ (23 ) ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.
കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. ചൂട്ടാട് ഭാഗത്തുനിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു എബിനും ആകാശും. ബസ് സ്റ്റാന്റിന് സമീപത്തെ വളവിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന മതിലിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു യുവാക്കൾ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.