കണ്ണൂർ പുഷ്‌പോത്സവത്തിന് തുടക്കമായി


കണ്ണൂർ :- ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന് പോലീസ് മൈതാനത്ത് തുടക്കമായി. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കളക്ടർ അരുൺ കെ.വിജയൻ അധ്യക്ഷത വഹിച്ചു. മേയർ മുസ്‌ലിഹ് മഠത്തിൽ ഡിസ്പ്ലേ ഉദ്ഘാടനം ചെയ്തു. പദ്‌മശ്രീ നേടിയ കർഷകൻ സത്യ നാരായണ ബേളേരിയെ സ്പീക്കർ ആദരിച്ചു. സംഘാടകസമിതി ജന.കൺവീനർ വി.പി കിരൺ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.കെ അനിൽ, കൺവീനർ ഡോ.കെ.സി വത്സല എന്നിവർ പങ്കെടുത്തു. കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.

നാൽപതോളം ശുദ്ധജലസസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്പ്ലേയാണ് പുഷ്പാത്സവത്തിൻ്റെ മുഖ്യ ആകർഷണം. കൃഷിവകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളുടെയും പവലിയനുകളുമുണ്ട്. ചെടികൾ, ഫലവൃക്ഷത്തൈകൾ, നടീൽവസ്തുക്കൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസ്സിന് താഴെയുള്ളവർക്കും 80 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്.

Previous Post Next Post