ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടും


കണ്ണൂർ :- തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്കു സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് (20631/32) മംഗളൂരുവിലേക്കു നീട്ടാൻ റെയിൽവേ ബോർഡിൻ്റെ അനുമതി. നിലവിൽ കാസർകോട്ടുനിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിൻ മംഗളുരുവിൽനിന്ന് രാവിലെ 6.15നു പുറപ്പെടും. മറ്റു ‌സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.

തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് രാ ത്രി 12.40ന് മംഗളൂരുവിൽ എത്തും. തീയതി അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരുവിൽ പുതിയ പ്ലാറ്റ്ഫോമുകളുടെ പണി പൂർത്തിയായ സാഹചര്യത്തിൽ വൈകാതെ തീരുമാനം നടപ്പാക്കാനാണു സാധ്യത.

Previous Post Next Post