ബഹ്‌റൈൻ :- ബഹ്‌റൈനിൽ രണ്ടു ദിവസം മുൻപ് കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ സ്‌ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ഗണേഷ് രാമനെ(51) ആണ് ഇന്നു പുലർച്ചെ അസ്കറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബഹ്‌റൈനിലെ റോയൽ കോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ ഉമാ ഗണേഷും മൂന്നു പെൺമക്കളും ബഹ്‌റൈനിൽ ഉണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാക്ട് ന്റെ നേതൃത്വത്തിൽ ബികെഎസ്എഫിന്റെ സഹകരണത്തോടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു