വിവാഹദിനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- മാണിയൂർ കരിമ്പുങ്കരയിലെ പി.സുഗുണൻ - കെ.ശ്രീജ ദമ്പതികളുടെ മകൻ ജിഷ്ണുവിന്റെയും ആലപ്പുഴയിലെ ധന്യയുടെയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.  CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ lRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ഗണേഷ്‌കുമാർ , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post