മയ്യിൽ :- വേനൽച്ചൂടിൽ മയ്യിൽ ടൗണിൽ എത്തിച്ചേരുന്നവർക്ക് ആശ്വാസമായി KSTA തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ സ്കൂളിന് മുൻവശം കുടിവെള്ള വിതരണം ആരംഭിച്ചു. തണ്ണീർ പന്തലിൻ്റെ ഉദ്ഘാടനം ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ.സി സുനിൽ, ജില്ല എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പി സുരേഷ്ബാബു ജില്ലാ കമ്മറ്റി അംഗം കെ.കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ടി.രാജേഷ് സ്വാഗതവും എം.പി ഷൈന നന്ദിയും പറഞ്ഞു.