കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് MCF ഉദ്ഘാടനവും ലൈഫ് ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കൾക്ക് താക്കോൽദാനവും ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 11 മണിക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സെക്രട്ടറി ബി.അഭയൻ റിപ്പോർട്ട് അവതരിപ്പിക്കും.