ചെക്ക്യാട്ടെ കെ.കെ ശങ്കരൻ നമ്പ്യാർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ NCC കേഡറ്റുകൾ


മയ്യിൽ :- 31 NCC ബറ്റാലിയൻ കണ്ണൂരിനെ പ്രതിനിധികരിച്ച് മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ NCC കേഡറ്റുകളും അധ്യാപകൻ ഉണ്ണി മാസ്റ്ററും ചേർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട ചെക്ക്യാട്ടെ കെ.കെ ശങ്കരൻ നമ്പ്യാരുടെ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.

മയ്യിൽ Ex- സർവീസ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ ടി.വി നേതൃത്വം നൽകി. മോഹനൻ.കെ , രജിത്ത്, നാരായണൻ കുട്ടി, കെ.പി രാമൻ നായർ, ഇ.കെ നാരായണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

Previous Post Next Post