കൈറ്റ് വിക്ടേഴ്സിൽ SSLC, പ്ലസ് ടു റിവിഷൻ ക്ലാസുകൾ


തിരുവനന്തപുരം :- പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ബുധനാഴ്ച മുതൽ എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിച്ചു .

പത്താംക്ലാസിന് രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അരമണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണുള്ളത്. ഇതിൻ്റെ പുനഃ സംപ്രേഷണം അടുത്തദിവസം രാവിലെ ഒമ്പതുമുതൽ പതിനൊന്നുവരെ കൈറ്റ് വിക്ടേഴ്സിലും വൈകുന്നേരം ആറുമുതൽ എട്ടുവരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടാകും.

പ്ലസ്‌ടുക്കാർക്ക് വൈകുന്നേരം മൂന്നുമുതൽ ആറുവരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾവീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ ആറുമുതൽ ഒമ്പതുവരെ കൈറ്റ് വിക്ടേഴ്സിലും രാത്രി എട്ടുമുതൽ പതിനൊന്നുവരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടാകും. സംപ്രേഷണ ടൈംടേബിൾ kite.kerala. gov.in ൽ ലഭ്യമാണ്.

Previous Post Next Post