കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാരഥോത്സവം ഏപ്രിൽ 1ന് നടക്കും. രഥോത്സവത്തിന്റെ ഭാഗമായി ഈ മാസം 25 മുതൽ ഏപ്രിൽ 3 വരെ പ്രത്യേക ചടങ്ങുകൾ നടക്കും.
മാർച്ച് 25ന് രാവിലെ 7.30 ന് ഗണപതി പ്രാർഥന, സിംഹയാഗം, 26ന് രാത്രി 9ന് മയൂരാരോഹണോത്സവം, 27ന് ദൊലരോഹണോത്സവം, 28ന് പുഷ്പമണ്ഡപാരോഹണോത്സവം, 29ന് വൃഷഭാരോഹണോത്സവം, 30ന് ഗജാരോഹണോത്സവം, 31ന് രാവിലെ 7.30ന് ഹിരേരങ്കപൂജ, രാത്രി 9ന് സിംഹാരോഹണോത്സവം എന്നിവ നടക്കും.
ഏപ്രിൽ 1നു രാവിലെ 9.30ന് മുഹൂർത്ത ബലി, 11.30ന് രഥാരോഹണം എന്നിവയ്ക്കു ശേഷം വൈകിട്ട് 5ന് മഹാരഥോത്സവം നടക്കും. 2ന് വൈകിട്ട് ഒക്കൂലി, 3ന് രാവിലെ 7.30ന് അശ്വാരോഹണോത്സവം, മഹാപൂർണഹൂതി, രാത്രി 9.30ന് പൂർണ കുംഭാഭിഷേകം എന്നീ ചടങ്ങുകളോടെ രഥോത്സവത്തിനു സമാപനമാകും.