മലബാറിലെ ക്ഷീരകർഷകർക്ക് അധിക വിലയായി 1.50 രൂപ കൂടി



കണ്ണൂർ :- മിൽമ മലബാർ മേഖലാ യൂണിയൻ ക്ഷീരകർഷകർക്കായി വീണ്ടും അധികവില പ്രഖ്യാപിച്ചു. ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് ലിറ്ററിന് 1.50 രൂപ അധിക വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ 31 വരെ മേഖലാ യൂണിയന് നൽകുന്ന പാലിന് ലിറ്ററിന് 1.50 രൂപയാണ് ചാർട്ട് വിലയേക്കാൾ അധികമായി നൽകുക.

മുമ്പ് പ്രഖ്യാപിച്ച അധികവില ഉൾപ്പെടെ മാർച്ചിൽ കർഷകർക്ക് ഏഴുരൂപ ഒരുലിറ്റർ പാലിന് അധികവിലയായി ലഭിക്കും. ജനുവരിയിൽ 1.50 രൂപയും മാർച്ചിൽ നാലുരൂപയുമാണ് അധിക വിലയായി മുമ്പ് പ്രഖ്യാപിച്ചത്. ഇതോടെ, മാർച്ചിൽ ഒരു ലിറ്റർ പാലിന് കർഷകർക്ക് 52.45 രൂപ ലഭിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കായി മൂന്നുകോടി രൂപയാണ് ഇതുവഴി ധനസഹായം നൽകുന്നത്.

Previous Post Next Post