തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം മാർച്ച്‌ 20 മുതൽ 27 വരെ


കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം മാർച്ച്‌ 20 മുതൽ 27 വരെ നടക്കും. 20ന് രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ. വൈകിട്ട് 5.50ന് പറവൂർ ബി.എൻ തങ്കപ്പൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം. തുടർന്ന് ക്ഷേത്രം മഹിളാ ഭജന സംഘം നടത്തുന്ന ഭജന. തുടർന്ന് കരിമരുന്ന് പ്രയോഗം, സംഗീതപരിപാടികൾ, രാത്രി 11ന് ശ്രീഭൂതബലി, 11.30 മുതൽ ഉത്സവം.

ഉത്സവ ദിവസങ്ങളിൽ രാവിലെ 8.30ന് ശീവേലി എഴുന്നള്ളത്ത്, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 മുതൽ 7 വരെ ശീവേലി എഴുന്നള്ളത്ത്, 7.30 മുതൽ 8.30 വരെ ആധ്യാത്മിക പ്രഭാഷണം, തുടർന്ന് കലാപരിപാടികൾ രാത്രി 11ന് ശ്രീഭൂതബലി, 11.30 മുതൽ ഉത്സവം എന്നിവ നടക്കും.

മാർച്ച്‌ 26 ന് രാത്രി 12ന് പള്ളിവേട്ട, മാർച്ച്‌ 27ന് വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത് പയ്യാമ്പലം കടലിലേക്ക് നടത്തും. ആറാട്ട് ചടങ്ങുകൾക്ക് ശേഷം തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ.

20ന് കക്കാട് തുളിച്ചേരി, 21ന് ചൊവ്വ, 22ന് ഉദയംകുന്ന്, ചിറക്കൽ, കൊറ്റാളി, 23ന് തളാപ്പ്, 24ന് പയ്യാമ്പലം, താളിക്കാവ് കാനത്തൂർ, താവക്കര കന്റോൺമെന്റ്റ്, കാംബസാർ ഈസ്‌റ്റ് ആൻഡ് വെസ്‌റ്റ്, 25ന് അഴീക്കോട്, അലവിൽ, ആറാംങ്കോട്ടം, പുതിയാപ്പറമ്പ്, അഴീക്കൽ, 26ന് ചാലാട് എന്നീ ഉത്സവകമ്മിറ്റികളുടെ വകയായി ഉത്സവം നടക്കും.

Previous Post Next Post