മുല്ലക്കൊടി :- അരിമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം മാർച്ച് 20, 21, 22 തീയതികളിലായി നടത്തും. തന്ത്രി പൂന്തോട്ടില്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. മാർച്ച് 20-ന് വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കൽ ഘോഷയാത്ര.
മാർച്ച് 21-ന് രാത്രി ഏഴിന് പ്രസാദ ഊട്ട്. 21-ന് രാവിലെ ആറിന് നാരായണീയ പാരായണം. ഉച്ചയ്ക്ക് പ്രസാദ സദ്യ. വൈകീട്ട് ആറിന് കലാപരിപാടികൾ. മാർച്ച് 22-ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം. വൈകീട്ട് അഞ്ചിന് കേളികൊട്ട്, തുടർന്ന് തായമ്പക. ആറിന് പഞ്ചവാദ്യം, ഏഴിന് തിടമ്പുനൃത്തം, രാത്രി ഒൻപതിന് തിരുവത്താഴ പൂജ.