സമ്മർ ഷെഡ്യൂൾ ; കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രതിവാരം 204 വിമാന സർവ്വീസുകൾ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ പ്രതിവാരം 204 സർവീസുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിനം ശരാശരി 29 സർവീസുകൾ നടക്കുന്നത്.

രാജ്യാന്തര സെക്ടറിൽ ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ സർവീസ്. ആഴ്‌ചയിൽ 24 സർവീസുകൾ  കണ്ണൂർ-ദോഹ, കണ്ണൂർ- ഷാർജ - സെക്‌ടറിൽ നടക്കും. ആഭ്യന്തര സെക്ടറിൽ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ് കൂടുതൽ സർവീസ്. 42 സർവീസുകൾ.

ഷാർജ, അബുദാബി, ദുബായ്, മസ്ക‌ത്ത്, ദോഹ, റാസൽ ഖൈമ, ദമാം, കുവൈത്ത്, റിയാദ്, ജിദ്ദ, ബഹ്റൈൻ എന്നീ വിമാനത്താവളങ്ങളിലേക്ക് ആണ് രാജ്യാന്തര സർവീസ്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നെ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സർവീസ്.

Previous Post Next Post