മാർച്ച്‌ 21 മുതൽ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം :- കനത്ത ചൂടിന് പരിഹാരമായി സംസ്ഥാനത്ത് മാർച്ച്‌ 21, 22, 23 തീയതികളിൽ മഴയ്ക്കു സാധ്യത. മധ്യ-തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും. എന്നാൽ പകൽ ചൂട് കുറയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

താപനില ഉയരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ബുധൻ വരെ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

Previous Post Next Post