കണ്ണൂർ :- തലശ്ശേരി - മാഹി ബൈപ്പാസിൽ ആദ്യ രണ്ട് ദിവസം ടോൾ പിരിച്ചത് 23,200-ലധികം വാഹനങ്ങളിൽ നിന്ന്. ഉദ്ഘാടന ദിവസമായ മാർച്ച് 11-ന് 13,200 വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചപ്പോൾ, 12- ന് 10,000-ത്തിലധികം വാഹനങ്ങളിൽ നിന്ന് മാത്രമാണ് ടോൾ പിരിച്ചത്.
മാഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസ് തിരഞ്ഞെടുത്തവർക്ക് ഉദ്ഘാടന ദിവസം ടോൾ പ്ലാസയിലെ തിരക്കുകാരണം ഗതാഗത തടസ്സവും സമയനഷ്ടവും ഉണ്ടായി. ഇതായിരിക്കാം രണ്ടാം ദിവസം ബൈപ്പാസിൽ യാത്രക്കാർ കുറയാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. നാലുചക്രവാഹനങ്ങളാണ് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലും ബൈപ്പാസിലെത്തുന്നത്.