ഹജ്ജ് ; രണ്ടാം ഗഡു മാർച്ച്‌ 28 വരെ അടയ്ക്കാം


കരിപ്പൂർ :- ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിച്ചവർക്കു രണ്ടാം ഗഡു അടയ്ക്കാനുള്ള തീയതി ഈ മാസം 28 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 1,70,000 രൂപയാണ് രണ്ടാം ഗഡു. തുക അടയ്ക്കാത്തവർക്ക് അവസരം നഷ്ടമാകും. ഹജ്ജ് ഹൗസ് : 0383 2710717.

Previous Post Next Post