ന്യൂഡൽഹി :- പാമ്പുകടിയേറ്റവരുടെ ചികിത്സയ്ക്കു നൽകുന്ന പ്രതിവിഷത്തിന് (സ്നേക്ക് വെനം ആന്റിസീറം) പരമാവധി വില 428 രൂപയായി നിശ്ചയിച്ചു. ദേശീയ മരുന്നുവില നിർണയ അതോറിറ്റി (എൻപിപിഎ) 31 മരുന്നു സംയുക്‌തങ്ങളുടെ വിലപരിധി പുതുക്കി നിശ്ചയിച്ചതോടെയാണിത്. ഇതിനു പുറമേ, 69 മരുന്നു സംയുക്‌തങ്ങളുടെ ചില്ലറ വിപണി വിലയും എൻപിപിഎ നിശ്ചയിച്ചു.
ടൈപ്പ് 2 പ്രമേഹം, രക്താതി സമ്മർദം എന്നിവയ്ക്കുള്ള മരുന്നുകൾ ആന്റിബയോട്ടിക്കുകൾ, ചുമ മരുന്ന്, വിഷാദത്തിനും മറ്റും നൽകുന്ന മരുന്നുകൾ എന്നിവ വില നിർണയിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. വിലപരിധി ലംഘിക്കുന്നവർ അമിതമായി ഈടാക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കേണ്ടി വരും.