മുംബൈ :- റിസർവ് ബാങ്ക് വിനിമയത്തിൽനിന്ന് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഫെബ്രുവരി 29 വരെയുള്ള കണക്കാണിത്. 8,470 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും വിപണിയിൽ ശേഷിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കി. ഫെബ്രുവരിയിൽ 427 കോടി രൂപയുടെ നോട്ടുകളാണ് ആർ.ബി.ഐ ശാഖകളിൽ തിരിച്ചെത്തിയത്.
2,000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർ.ബി.ഐ അറിയിച്ചു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ ഇനിയും 2,000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ആർ.ബി.ഐയുടെ ഇഷ്യു ഓഫീസുകളിലെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം തപാലാപ്പീസുകൾ വഴി അയച്ചും നൽകാം.