തിരുവനന്തപുരം :- നെല്ലിൻ്റെ താങ്ങുവിലയിൽ 852.29 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 2019 മുതൽ 2021 വരെയുള്ള രണ്ടു വർഷത്തെ തുകയായ 116 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. കേന്ദ്രസർക്കാർ സംവിധാനമായ മാപ്പർ റിപ്പോർട്ടിൽ വന്ന സാങ്കേതികപ്പിഴവിൻ്റെ ഭാഗമായി തടഞ്ഞുവെച്ച 756.25 കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
2017- 18 വർഷം മുതലുള്ള കുടിശ്ശിക നെല്ലു സംഭരണത്തിൻ്റെ ഭാഗമായി കേന്ദ്രം നൽകാനുണ്ടെന്നാണ് കേരളം പതിവായി ഉന്നയിക്കുന്ന വിമർശനം. ഇതിനായി പലവട്ടം ചർച്ചകൾ നടത്തി. ഏറ്റവുമൊടുവിൽ, 12-ന് മന്ത്രി ജി.ആർ അനിൽ ഡൽഹിയിലെത്തി കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, കുടിശ്ശികയിൽ 852 കോടി രൂപ അനുവദിച്ച ഇപ്പോഴത്തെ നടപടി.