ഹെൽമമെറ്റ് ഉപയോഗിച്ച് വ്യാപാരിയെ തലയ്ക്കടിച്ച കേസിൽ യുവാവ് അറസ്റ്റിൽ


ചേലേരി :- വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി വ്യപാരിയെ ഹെൽമെറ്റുപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് വാരം റോഡിലെ സുനേഷി(40) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപത്തെ സി.വി സ്റ്റോർ ഉടമ ബിജു(42)വിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45-നായിരുന്നു സംഭവം. പൂർവ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Previous Post Next Post