തിരുവനന്തപുരം :- കഴിഞ്ഞ വർഷം ഏപ്രിൽ 1 ന് പഞ്ചായത്തുകളിലും നഗരസഭകളിലും പെർമിറ്റ് ഫീസ് വർധിപ്പിക്കും മുൻപ് നിർമാണം തുടങ്ങിയ കെട്ടിടങ്ങൾക്ക് നമ്പറിടും മുൻപ് ക്രമവൽക്കരിക്കുന്നതിനുള്ള ഫീസിൽ സർക്കാർ ഇളവ് അനുവദിച്ചു. ഇതു സംബന്ധിച്ച് തദ്ദേശ പ്രിൻസിപ്പൽ ഡയറക്‌ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.
പെർമിറ്റ് എടുത്ത ശേഷം അതിൽ നിന്നു വ്യതിയാനമോ അധിക നിർമാണമോ നടത്തിയിട്ടുണ്ടെങ്കിൽ വിസ്തൃതിയിൽ വർധന വരുത്തിയ ഭാഗത്തിനു മാത്രമാകും കോംപൗണ്ടിങ് (ക്രമവൽക്കരണ) ഫീസ് ഇനി ബാധകമാകുക. പെർമിറ്റ് ഫീസിൻ്റെ ഇരട്ടിയാണ് കോംപൗണ്ടിങ് ഫീസ്. പെർമിറ്റ് ഫീസ് 20 ഇരട്ടിയിലേറെ വർധിപ്പിച്ച സാഹചര്യത്തിലാണ് പരാതികളെ തുടർന്ന് ഇളവ്.