മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർക്ക് പണം അപഹരിച്ചെന്ന പരാതിയിൽ സസ്പെൻഷൻ


തളിപ്പറമ്പ് :-  മയ്യിൽ വേളം മഹാഗണപതിക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർക്ക് പണം മോഷ്‌ടിച്ചെടുത്തുവെന്ന പരാതിയിയിൽ സസ്പെൻഷൻ.  ചുഴലി സ്വദേശി പി.മോഹന ചന്ദ്രനെയാണ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻ്റ് ചെയ്‌തത്. മഹാഗണപതി ക്ഷേത്രത്തിൽ ഭണ്ഡാരം തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്‌ടിച്ചെടുത്തുവെന്ന പരാതിയിലാണ് അന്വേഷണവിധേയമായി കമ്മീഷണർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

 തളിപ്പറമ്പ് ആസ്ഥാനമായുള്ള ക്ഷേത്രജീവനക്കാരുടെ സഹകരണ സാമ്പത്തിക സ്ഥാപനമായ ടെംബിൾ സർവ്വീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ടെസ്കോസ്)യുടെ പ്രസിഡന്റും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും കൂടിയാണ് മോഹന ചന്ദ്രൻ. കഴിഞ്ഞമാസം 22 ന് നടന്ന സംഭവത്തിൽ നടപടി സ്വീകരിക്കാൻ വൈകിയതിനെ തുടർന്ന് ഹിന്ദു ഐക്യവേദി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.




Previous Post Next Post