തിരുവനന്തപുരം :- പൊലീസുകാര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഡിജിപി. ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കിയാണ് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹെബ് ഉത്തരവ് പുറത്തിറക്കിയത്.
ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കസ്റ്റഡി നടപടി പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം. കസ്റ്റഡിയിലെടുത്ത ഉടനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നും ആക്രമണ സ്വഭാവുള്ളവരെ കീഴ്‍പ്പെടുത്തുമ്പോള്‍ പൊലീസുകാര്‍ സജ്ജരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമെങ്കിൽ പൊതുജനങ്ങളുടെ സഹായം തേടാനും പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.