നാറാത്ത് :- നാറാത്ത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ.വി, മാതോടത്തെ മാതൃകാ കർഷകൻ ദിലീപ് കുമാറിന്റെ തോട്ടത്തിൽ പറവകൾക്ക് ദാഹജലം കൊടുക്കുവാൻ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചു.
സിവിൽ ഡിഫൻസ് കണ്ണൂർ യൂണിറ്റ് പോസ്റ്റ് വാർഡൻ നിയൂൺ, അഖിൽ എന്നിവർ പങ്കെടുത്തു. കണ്ണൂർ കാസർഗോഡ് അഗ്നിരക്ഷാനിലയത്തിലെ പരിസര പ്രദേശങ്ങളിൽ ഓരോരോ നിലയങ്ങളിലെ വളണ്ടിയർമാർ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചിട്ടുണ്ട്