ശ്രീ ശങ്കരം സദ്ഭാവന പുരസ്കാരം ഡോ. കെ.വി ഫിലോമിനക്ക്




ശ്രീകണ്ഠപുരം :- അന്താരാഷ്ട്ര വനിത ദിനം പ്രമാണിച്ച് ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച വനിതാ ജനപ്രതിനിധിക്കുള്ള ശ്രീശങ്കരം സദ്ഭാവന പുരസ്കാരം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിനക്ക് നൽകും. പുരസ്കാര സമർപ്പണം മാർച്ച് 8-ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ മഹാത്മന്ദിരം ഓഡിറ്റോറിയത്തിൽ നടക്കും. ആധ്യാത്മിക - സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഡോ കെ വി ഫിലോമിന ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു വരുന്നു. ജില്ലാ പഞ്ചായത് അംഗം ,എസ് ഇ എസ് കോളേജ് പ്രൊഫസർ ,യു ജി സി വിദഗ്ധ സമിതി അംഗം ,സൗത്ത് സോൺ കൾച്ചറൽ സെന്റർ നിർവാഹക സമിതി അംഗം, ഫോക്‌ലോർ അക്കാദമി നിർവാഹക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ഡോ. കെ വി ഫിലോമിന ഡിസി ബുക്ക്സ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ 9 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരം , വിദ്യാഭ്യാസത്തെ സംബന്ധിച്ച ലേഖനങ്ങൾ ഉൾപ്പെടുന്ന ലേഖന സമാഹാരം , ആദിവാസി സമൂഹത്തെ സംബന്ധിച്ച ഗ്രന്ഥങ്ങൾ എന്നിവ ഇവയിൽ ചിലതാണ് .

ഉത്തര കേരളത്തിലെ വേട്ടുവർ എന്ന ഗ്രന്ഥത്തിന്, ഗ്രന്ഥ രചനക്കുള്ള സംസ്ഥാന അവാർഡ് നേടി . വൈ എം സി എ അവാർഡ് , ബാലൻ വി കാളിയത് അവാർഡ് എന്നിവ നേടി .കണ്ണൂർ യൂണിവേഴ്സിറ്റി റിസേർച് ഗൈഡ് , എന്നനിലയിൽ 5 വിദ്യാർത്ഥികളുടെ തീസിസ് ഗൈഡ് ചെയ്ത്. പി എഛ് ഡി നേടിക്കൊടുത്തു . 2005 -ൽ ഉത്തര കേരളത്തിലെ വേട്ടുവർ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി . ഓൾ ഇന്ത്യ റേഡീയോ യിലൂടെ നിരവധി പ്രഭാഷണങ്ങൾ ചെയ്തു . അത് പിന്നീട് കുടുംബം സമൂഹം ചില നേർക്കാഴ്ചകൾ എന്ന പേരിൽ പുസ്തകമായി കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ചു . യു ജി സി ഗ്രാന്റോടുകൂടി ഉത്തര കേരളത്തിൽ മലയർ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പുസ്തകം പ്രസിദ്ധീകരിച്ചു .

Folk Arts of Kerala എന്ന ഇംഗ്ലീഷ് പുസ്തകം രാജാറാം മോഹൻ റോയി ഇൻസ്റ്റിറ്റ്യൂട്ട് (കൽക്കട്ട) പ്രസിദ്ധീകരിച്ചു. കേരളത്തിനകത്തും പുറത്തും വലിയ ശ്രദ്ധ നേടി . ശ്രീകണ്ഠപുരം നഗര സഭയുടെ ചെയർപേഴ്സൺ എന്ന നിലക്ക് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ശ്രീ ശങ്കരം മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് പുരസ്കാര സമർപ്പണം. ശ്രീശങ്കരം നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Previous Post Next Post