ഡ്രോപ്സ് ഹോം താക്കോൽ കൈമാറലും ആറാം വാർഷികാഘോഷവും നടത്തി

 



പാമ്പുരുത്തി:-ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ്, പാമ്പുരുത്തി നിര്‍മിച്ചു നല്‍കിയ ഡ്രോപ്‌സ് ഹോം താക്കോൽ കൈമാറലും ആറാം വാർഷികാഘോഷവും നടത്തി. വീടിന്റെ താക്കോല്‍ കൈമാറ്റം, വാര്‍ഷികാഘോഷം ഉദ്ഘാടനം, പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ സി രഘുനാഥ്, അധ്യാപിക പി വി രത്‌നം എന്നിവര്‍ക്കുള്ള ആദരവ്, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് നടത്തിയത്. 

താക്കോൽ കൈമാറ്റവും വാർഷികാഘോഷം ഉദ്ഘാടനവും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിർവഹിച്ചു. ഡ്രോപ്‌സ് ചെയര്‍മാന്‍സിദ്ദീഖ് പാറേത്ത്താക്കോല്‍ ഏറ്റുവാങ്ങി. ഡ്രോപ്‌സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതം പറഞ്ഞു. ഡ്രോപ്‌സ്പ്രസിഡന്റ് എം അബൂബക്കര്‍ 

അധ്യക്ഷത വഹിച്ചു. ഡ്രോപ്സ് കണ്‍വീനറും ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുമായ കെ പി മുസ്തഫഡ്രോപ്‌സിനെ പരിചയപ്പെടുത്തി.

കെ പി ഇബ്രാഹീം മാസ്റ്റര്‍ ഡ്രോപ്‌സ് ഹോം റിപോര്‍ട്ട അവതരണനടത്തി.

പാമ്പുരുത്തിക്ക് പുതിയ പാലം, കടൽഭിത്തിക്ക് സമാനമായ പൂർണമായ സംരക്ഷണ ഭിത്തി നിർമാണം, പാമ്പുരുത്തി സ്കൂൾ വികസനം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഡ്രോപ്സിൻ്റെ നിവേദനം സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകി.

65 വര്‍ഷത്തിലേറെയായി വഖ്ഫ് വക സ്ഥലത്ത് താമസിക്കുന്ന കുടുംബം അവരുടെ വീടൊഴിയുന്ന കരാര്‍ രേഖ പാമ്പുരുത്തി മുസ് ലിം ജമാഅത്ത് പ്രസിഡന്റ് എം അബ്ദുൽ അസീസിന് കൈമാറി.പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ സി രഘുനാഥ്, അധ്യാപിക പി വി രത്‌നം എന്നിവരെ ചെയർമാൻ സിദ്ദീഖ് പാറേത്ത് ആദരിച്ചു.

തുടർന്ന് ഇരുവരും മറുപടി പ്രസംഗം നടത്തി. കെ പി അബ്ദുല്‍ മജീദ്(പ്രസിഡന്റ്, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത്), കെ താഹിറ(മെംബര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്), കെ പി അബ്ദുല്‍ സലാം(വാര്‍ഡ് മെംബര്‍, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത്), മാര്‍ട്ടിന്‍ ജോര്‍ജ്ജ്(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), അബ്ദുല്‍ കരീം ചേലേരി(മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), ബഷീര്‍ കണ്ണാടിപ്പറമ്പ്(എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), എന്‍ അനില്‍കുമാര്‍(സിപിഐഎം മയ്യില്‍ ഏരിയാ സെക്രട്ടറി), എം അബ്ദുല്‍ അസീസ്(പ്രസിഡന്റ്, പാമ്പുരുത്തി മുസ് ലിം ജമാഅത്ത്), എം മമ്മു മാസ്റ്റര്‍ (ഉപദേശക സമിതി കണ്‍വീനര്‍, പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത്),അബ്ദുല്ല നാറാത്ത്(ബദരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, മടത്തിക്കൊവ്വല്‍), മുസമ്മില്‍ ദാലില്‍(തണല്‍ സൗഹൃദ കൂട്ടായ്മ, ചേലേരി),  ആദംഹാജി(ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, പാമ്പുരുത്തി), വി കെ സത്താര്‍(ദുല്‍ ദുല്‍ ഫ്രണ്ട്‌സ്, പാമ്പുരുത്തി), കെ പി റംഷീദ്(ജെട്ടി ബ്രദേഴ്‌സ്, പാമ്പുരുത്തി), പി പി അബ്ദുല്‍ ഗഫൂര്‍(ന്യൂ മജ്‌ലിസ്, പാമ്പുരുത്തി) ആശംസ പറഞ്ഞു.

ഡ്രോപ്‌സ് ഹോമിനു വേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയ ഡ്രോപ്‌സ് അംഗങ്ങളായ വി കെ ഷമീം, എം റാസിഖ് എന്നിവര്‍ക്ക് ഉപഹാരം നൽകി.

തുടര്‍ന്ന് പാമ്പുരുത്തി മാപ്പിള എ.യു.പി. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ അവതരിപ്പിച്ച  വിദ്യാര്‍ഥികള്‍ക്ക്

വി കെ ബഷീര്‍(ഡ്രോപ്‌സ് ജോയിന്റ് സെക്രട്ടറി), ടി സുജിത്ത്(സിവില്‍ പോലിസ് ഓഫിസര്‍, ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍), എം ഷൗക്കത്തലി(ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍), ടി ഷിജു(ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍) എന്നിവർ ഉപഹാരം വിതരണം ചെയ്തു. വി കെ ബഷീർ   നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ നടത്തിയ

സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസിന് ഡോ. ഷൈജസ്ഗൈനക്കോളജിസ്റ്റ്,കിംസ്റ്റ് ഹോസ്പിറ്റല്‍, കണ്ണൂര്‍എആര്‍എംസി, കണ്ണൂര്‍,ചെയര്‍പേഴ്‌സണ്‍, മിഡ്‌ലൈഫ് കമ്മിറ്റി, ഫോഗ്‌സി) നേതൃത്വം നൽകി.

Previous Post Next Post