നൂഞ്ഞേരി :- നൂഞ്ഞേരി മർകസുൽ ഹുദ ഷാർജ കമ്മിറ്റി കൺവെൻഷൻ ഷാർജ അൽ വഹ്ദ സുന്നി സെന്ററിൽ നടന്നു. യു എ ഇ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ഷാർജ സെക്രട്ടറി മുനീർ പുഴാതി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉസ്താദ് അബ്ദുൽ റഷീദ് ദാരിമി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. മജീദ് കയ്യങ്കോട് സ്വാഗതവും ഷഹീർ ലത്തീഫി നന്ദിയും പറഞ്ഞു.