കണ്ണൂർ സ്വദേശിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


അബുദാബി :- കണ്ണൂർ സ്വദേശിയായ വ്യവസായിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്റോറൻ്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ റിയാസ് (55) ആണ് മരിച്ചത്.

രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് കുടുംബം അന്വേഷണം നടത്തി വരികയായിരുന്നു. വർഷങ്ങളായി യു.എ.ഇയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു റിയാസ്.

പിതാവ് : അബ്‌ദുൽ റഹ്‌മാൻ

മാതാവ് : ഷാഹിദ. 

മക്കൾ : റിഷിൻ റിയാസ്, റിഷിക റിയാസ്.

Previous Post Next Post