മയ്യിൽ :- മയ്യിൽ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി റംസാൻ കിറ്റ് വിതരണം നടത്തി. പഞ്ചായത്തിലെ 15 ശാഖകളിലേയും അർഹരായവർക്കുള്ള കിറ്റ് ശാഖ നേതാക്കൾക്ക് കൈമാറി. മയ്യിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി സഫീന കാലടിയുടെ അധ്യക്ഷതയിൽ വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.പി നഫീസ ശാഖ നേതാക്കൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
റഷീദ.കെ, സാബിറ കെ.പി, ഷമീമ പി.പി, നൂർജഹാൻ, സാബിറ.സി, റഹ്മത്ത് പി.വി, ശരീഫ തുടങ്ങിയവർ നേതൃത്വം നൽകി.