മയ്യിൽ :- മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മലപ്പട്ടം മുനമ്പ് കടവ് പാർക്ക് ശുചീകരിച്ചു. ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ പാർക്ക് സന്ദർശിച്ചത്.
പരിപാടി കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ രാജഗോപാലൻ നായരുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.