ദോഹ : പാലത്തുങ്കര മൂരിയത്ത് ജമാഅത് മഹൽ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. മദീന ഖലീഫ - അൽ ഹുവൈല ഫാമിലി പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാലത്തുങ്കര - മൂര്യത്ത് മഹലിൽ താമസിക്കുന്ന ഖത്തറിലുള്ളവരുടെ സ്നേഹ സംഗമ വേദിയായി ഇഫ്താർ സംഗമം.
പ്രസിഡന്റ് ഇ.കെ ആയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു. സംഗമത്തിൽ പങ്കെടുത്ത അഞ്ചു പേർക്ക് നറുക്കെടുപ്പിലൂടെ സ്നേഹ സമ്മാനവും വിതരണം ചെയ്തു. മെഹ്ബൂബ്, ഹാരിസ്, ഉമർ ഫാറൂഖ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് റാഫി, പർവേശ്, മുജീബ്, മഹമൂദ്, നൗഷാദ്, മുത്തലിബ്, ജൂറൈദ്, ഹിഷാം, അനീസ് തുടങ്ങിയവർ നേതൃത്വം നൽകി.