ന്യൂഡൽഹി :- കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി.) മാതൃകയിൽ മത്സ്യത്തൊഴിലാളികൾ ക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് പദ്ധതി അവതരിപ്പിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം. വള്ളവും വലയും വാങ്ങാൻ ബാങ്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
കർഷകർക്കൊപ്പം നിയന്ത്രിതതോതിൽ മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി സഹായധനം ലഭ്യമാക്കുന്നുണ്ടങ്കിലും അതുമതിയാകില്ലെന്ന നിരീക്ഷണത്തിലാണ് ഫിഷറീസ് മന്ത്രാലയത്തിൻ്റെ ഇടപെടൽ. 'മത്സ്യജീബി ക്രെഡിറ്റ് കാർഡ്' എന്ന പേരിൽ പശ്ചിമബംഗാൾ സർക്കാർ പ്രത്യേക ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. ഈ മാതൃകയിലാകും പുതിയ കാർഡ്. മത്സ്യത്തൊഴിലാളിക്ക് എല്ലാതരം മത്സ്യബന്ധന ആവശ്യങ്ങൾക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം.