പത്രവായനയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും - മന്ത്രി വി.ശിവൻകുട്ടി




തിരുവനന്തപുരം :- പത്രവായനയ്ക്ക് സ്കൂളിൽ വിദ്യാർഥികൾക്ക് ഗ്രേസ് ‌മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കാൻ ഇതുവഴി സാധ്യമാവുമെന്ന് കരുതുന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഗ്രേസ്മാർക്ക് ചർച്ചചെയ്യാൻ 12-ന് പത്രാധിപന്മാരുടെ യോഗം വിളിക്കും.

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ മൂന്നുമാസം മുമ്പേ എത്തിക്കും. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കു ട്ടികൾക്കുവേണ്ട 1.43 കോടി പാഠ പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. സംസ്ഥാനതല വിതരണോദ്ഘാടനം 12-ന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടക്കും. പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകൾക്കുള്ള പാഠപുസ്തക അച്ചടി മേയ് ആദ്യ വാരം പൂർത്തിയാക്കും. 

എസ്.എസ്.കെ പഠനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 11-ന് പൂജപ്പുര ഗവ.യു.പി സ്‌കൂളിൽ നടക്കും. 11,319 ലാണ് പഠനോത്സവം. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കാനുള്ള 'മലയാള മധുരം' പരിപാടി മധ്യവേനലവധിക്കാലത്ത് 9100 സ്കൂളുകളിൽ നടക്കും. ഇതിലൂടെ അവധിക്കാലത്ത് കുട്ടികൾ എട്ടുപുസ്തകങ്ങളെങ്കിലും വായിച്ചെന്ന് ഉറപ്പാക്കും. ഒരു സ്കൂളിൽ 80 പുസ്തകവും അതു സൂക്ഷിക്കാനുള്ള അലമാരയും നൽകും.

Previous Post Next Post