നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു. 28 വിദ്യാർത്ഥികൾക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്.
വൈസ് പ്രസിഡണ്ട് കെ.ശ്യാമള, മെമ്പർ വി.വി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി കെ.സനീഷ്, എസ് സി പ്രമോട്ടർ നിമിഷ അജിത് തുടങ്ങിയവർ സംബന്ധിച്ചു.