ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ ചേലേരി തെക്കേക്കരയിൽ സ്ഥാപിച്ച ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതിൽ . പ്രതിഷേധിച്ച് തെക്കേക്കരയിൽ പ്രതിഷേധ യോഗം നടന്നു. യോഗത്തിൽ ബി.ജെപി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ബേബി സുനഗർ, , ചന്ദ്രഭാനു കെ.പി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും മഹേഷ് പി.നന്ദിയും പറഞ്ഞു.
ബോർഡ് നശിപ്പിച്ചതിനെതിരെ മയ്യിൽ പോലീസ് സ്റേറഷനിൽ പരാതി നൽകിയതായും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും ഇ.പി ഗോപാലകൃഷ്ണൻ അറിയിച്ചു.