ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു


തൃശ്ശൂര്‍ :- ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയെ തെര‌ഞ്ഞെടുത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനൻ നമ്പൂതിരിയെയാണ് പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.

രണ്ടാം തവണയാണ് 53 വയസുള്ള മധുസൂദനൻ നമ്പൂതിരി ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നിലവിലെ മേല്‍ശാന്തിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ മേല്‍ശാന്തിയെ ഇന്ന് തെരഞ്ഞെടുത്തത്. 

Previous Post Next Post