കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ (ശിവ ) ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം8ന് വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കും. രാവിലെ പഴക്കുല സമർപ്പണം, വിശേഷാൽ പൂജകൾ, ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമ പാരായണം, വൈകുന്നേരം ദീപാരാധന, ഇളനീരഭിഷേകം, ശിവപൂജ, പാനകവിതരണം എന്നിവ ഉണ്ടായിരിക്കും.ശിവപൂജയ്ക്കായുള്ള ഇളനീർ ,വെല്ലം, പഴക്കുലകൾ വെള്ളിയാഴ്ച രാവിലെ പത്തിന് മുൻപായി സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.ടി.രാമനാഥ ഷെട്ടി അറിയിച്ചു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും