കൊല്ലൂർ മൂകാംബികാ ക്ഷേത്രം മഹാരഥോത്സവത്തിന് തുടക്കമായി


മംഗളൂരു :- കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ 10 ദിവസം നീളുന്ന മഹാരഥോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ 11.30-ന് ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ധ്വജാരോഹണം നടന്നു. രാവിലെ ഗണപതിപ്രാർഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.

രാത്രി 7.30 മുതൽ യാഗശാല പ്രവേശനം, രജ്ജുബന്ധം, മുഹൂർത്തബലി, ബെരിത്താടനം, കൗതുകബന്ധനം എന്നിവ നടന്നു. വൈകീട്ട് വാദ്യമേളങ്ങളോടെ ദേവീവിഗ്രഹത്തെ ഓലകമണ്ഡപത്തിലേക്ക് ആനയിച്ച് തിരിച്ചു കൊണ്ടുവന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി. ചൊവ്വാഴ്ച മുതൽ 31 വരെ രാത്രി ഒൻപതിന് പ്രത്യേക പൂജകൾ നടക്കു

ഏപ്രിൽ ഒന്നിന് രാവിലെ 9.30-ന് മുഹൂർത്തബലി, 11.30- ന് രഥാരോഹണം എന്നിവയ്ക്കുശേഷം വൈകിട്ട് അഞ്ചിന് മുഖ്യ ചടങ്ങായ മഹാരഥോത്സവം നടക്കും.

Previous Post Next Post