പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകളിൽ താത്കാലിക മാറ്റം


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കുടുംബാംഗത്തിൻ്റെ നിര്യാണത്തെത്തുടർന്ന് മടപ്പുരയിലെ ചടങ്ങുകളിൽ താത്കാലിക മാറ്റം വരുത്തി.

രാവിലെ നടക്കുന്ന തിരുവപ്പന മാർച്ച് 24 വരെ ഉണ്ടാകില്ല. സന്ധ്യക്ക് പതിവായി നടക്കുന്ന മുത്തപ്പൻ വെള്ളാട്ടം ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും.

എന്നാൽ ചോറൂണ്, പ്രസാദ വിതരണം തുടങ്ങിയവയ്ക്ക് മാറ്റമില്ലെന്ന് മടപ്പുര അധികൃതർ അറിയിച്ചു.

Previous Post Next Post