ഹോളി ; പ്രത്യേക തീവണ്ടികൾ അനുവദിച്ചു


കോഴിക്കോട്  :- ഹോളി ആഘോഷങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ബെംഗളൂരു എസ്.എം.വി ടെർമിനസ്-കണ്ണൂർ എക്സ്‌പ്രസ് സ്പെഷ്യൽ (06557) 19, 26 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

കണ്ണൂർ-ബെംഗളൂരു എസ്.എം.വി ടെർമിനസ് എക്സ്പ്രസ് സ്പെഷ്യൽ (06558) 20, 27 തീയതികളിൽ രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു എ.സി ടു ടയർ, ആറ് എ.സി ത്രി ടയർ, എട്ട് സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. കണ്ണൂരിലേക്കുള്ള ട്രെയിൻ രാവിലെ 11.50-നും ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാത്രി 9.30-നും കോഴിക്കോട്ടെത്തും.

Previous Post Next Post