കമ്പിൽ :- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കമ്പിൽ ടൗണിൽ പതാക ഉയർത്തി.
കമ്പിൽ പ്രദേശത്തെ ജനങ്ങളുടെ വിവിധ പരിപാടികൾക്കുള്ള സൗജന്യ സേവനത്തിനായി 35 ചെയറുകൾ ഈ ദിനത്തിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി യിൽ നിന്നും നുഫൈൽ കെ ഏറ്റുവാങ്ങിക്കൊണ്ട് നൽകിക്കൊണ്ട് നാടിന് സമർപ്പിച്ചു
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ, ട്രഷറർ മുഹമ്മദ് കുഞ്ഞി എ വി, MYL പഞ്ചായത്ത് സെക്രട്ടറി സിറാജ് എം കെ, യൂത്ത് ലീഗ് ശാഖ പ്രവർത്തക സമിതി അംഗം നൗഫൽ കമ്പിൽ എന്നിവർ സംബന്ധിച്ചു.