എ.കെ.പി അവാർഡ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്


പയ്യന്നൂർ :-  ഈ വർഷത്തെ എ.കെ.പി അവാർഡിന് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിൽ മലയാള സാഹിത്യകാരന് നൽകുന്ന പുരസ്ക്കാരമാണിത്. 

വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്റർ സ്മാരകസമിതിയാണ് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. എ.കെ കൃഷ്ണൻ മാസ്റ്ററുടെ ചരമദിനമായ ഏപ്രിൽ 18-ന് അവാർഡ് സമ്മാനിക്കും. എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

Previous Post Next Post