സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ട്രഷറിക്കു മുന്നിൽ പ്രതിഷേധിച്ചു


കൊളച്ചേരി :- സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ട്രഷറിക്കു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കെ.എസ് എസ്.പി.എ ജില്ലാ സെക്രട്ടറി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

 സി.ശ്രീധരൻമാസ്റ്റർ, സി.വാസു മാസ്റ്റർ , കെ.പി ചന്ദ്രൻ, പി.പി അബ്ദുൾസലാം, വി.പത്മനാഭൻ, സി.വിജയൻ ,കെ.സി രമണി തുടങ്ങിയവർ സംസാരിച്ചു. കെ.മുരളിധരൻ, കെ.എം നാരായണൻ മാസ്റ്റർ, സി.ബാലൻ, എൻ.കെ മുസ്തഫ, പി.ശിവരാമൻ, ടി.പി പുരുഷോത്തമൻ, സി.ഒ.ശ്യാമള തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post