മയ്യിൽ :- കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ഐ ടി എം കോളേജിൽ റാഗിംഗ് വിരുദ്ധ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബാറിലെ അഡ്വ : കെ.വി മനോജ് കുമാർ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ മജീദ് പി.പി അധ്യക്ഷത വഹിച്ചു. ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുനീർ കെ.കെ, ലീഗൽ സർവീസസ് കമ്മിറ്റി വളണ്ടിയർ വി.വി പുഷ്പരാജൻ, സുമേഷ് സി.എം, നിയമ അധ്യാപകൻ അഭിലാഷ് മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
സുരേഷ് മാസ്റ്റർ സ്വാഗതവും ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. ക്ലാസിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കോളേജിന്റെ ആദരവ് ചെയർമാനിൽ നിന്നും സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് ഏറ്റുവാങ്ങി.