കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (KKMA ) കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗം ചേർന്നു


കണ്ണൂർ :- കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (KKMA ) കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗം ചേർന്നു. മാർച്ച്‌ 17 ഞായറാഴ്ച KKMA ജില്ലാ മെമ്പർമാരുടെയും, അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു താണ നോളേജ് സെന്ററിൽ വെച്ചു ഉദ്ബോധന ക്ലാസും, നോമ്പ് തുറയും സംഘടിപ്പിക്കാനും, പെരുന്നാൾ പിറ്റേന്ന് ഒരു ദിവസത്തെ കുടുബങ്ങൾ ഒത്തു പിക്നിക് സംഘടിപ്പിക്കാനും തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി യുസുഫ് നൂഞ്ഞേരി സാഹിബ് കൺവീനറായി 7 അംഗ കമ്മിറ്റിയെ തിരഞ്ഞടുത്തു. യോഗത്തിൽ KKMA രക്ഷാധികാരി അക്ബർ സിദിഖ് സാഹിബ് KKMA സ്റ്റൈറ്റ് വർക്കിങ് പ്രസിഡണ്ട്‌ എ.വി മുസ്തഫാ സാഹിബ്, എ.വി ഹനീഫ സാഹിബ്, കെ.റഫിഖ് സാഹിബ് , കെ.പി അഷ്‌റഫ്‌ സാഹിബ് ജില്ലാ നേതാക്കളായ ഇസ്ഹാഖ്, യൂസഫ് നൂഞ്ഞേരി, ഹസ്സൻ കുഞ്ഞി ഖാലിദ്, വാഹിദ്, സത്താർ കെ, സത്താർ ചാലാട്, എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ അഷ്‌റഫ്‌ സാഹിബ് നന്ദി പറഞ്ഞു.

Previous Post Next Post