ചട്ടുകപ്പാറ :- എൽ.ഡി.എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ CPI (M) ജില്ലാ കമ്മറ്റി അംഗം പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല ,ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം പി.കെ ശ്യാമള ടീച്ചർ നിർവ്വഹിച്ചു.
ഭാരവാഹികൾ
കൺവീനർ - കെ. പ്രിയേഷ് കുമാർ
ജോ:കൺവീനർ - എം.വി സുശീല , കെ.നാണുകെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ
ചെയർമാൻ - കെ.സി രാമചന്ദ്രൻ
വൈസ് ചെയർമാൻ - എൻ.സി ഗംഗാധരൻ, കെ.കെ ഗോപാലൻ മാസ്റ്റർ, പി.പി മോഹനൻ മാസ്റ്റർ