ചെക്കിക്കുളം :- LDF മാണിയൂര്‍ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ലോക്കല്‍ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും LDF തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയുമായ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആര്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.
കെ.വി ബാലകൃഷ്ണന്‍, സി.പി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. CPIM മാണിയൂര്‍ ലോക്കല്‍ സെക്രട്ടറി പി.ദിവാകരന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍
കണ്‍വീനര്‍ : പി.ദിവാകരന്‍
ജോ. കണ്‍വീനര്‍മാര്‍ : കെ.രാജന്‍, ടി.രാജന്‍
ചെയര്‍മാന്‍ : ആര്‍.ഹരിദാസന്‍
വൈസ് ചെയര്‍മാന്മാര്‍ : ടി.വസന്തകുമാരി, പി.പി.കെ പ്രകാശന്‍