SSLC പരീക്ഷ ഇന്ന് അവസാനിക്കും


തിരുവനന്തപുരം :- ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മൂല്യ നിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണു സൂചന. മാർച്ച് 4നാണ് പരീക്ഷ ആരംഭിച്ചത്. 4,27,105 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. കേരള ത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെ 2971 പരീക്ഷാകേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ അവസാനിക്കും. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 പേരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 57,107 പേരുമാണ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിരുന്നത്. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും

Previous Post Next Post